LyricFront

Enthoralfutha purushan kristhu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്തോരൽഭുത പുരുഷൻ ക്രിസ്തു തന്റെ മഹിമ നിസ്തുലം ഇത്രമഹാനായ് ഉത്തമനാകുമൊരുത്തനെയുലകിൽ കാണുമോ
Verse 2
ഉന്നത ദൈവനന്ദനനുലകിൽ വന്നിതു കന്യാജാതനായ് ഇന്നോളമൊരാൾ വന്നില്ലിതുപോൽ തന്നവതാരം നിസ്തുലം
Verse 3
തല ചായ്പാനായ് സ്ഥലമില്ലാത്തോൻ ഉലകമഹാന്മാർ മുമ്പിലും തലതാഴ്ത്താതെ നിലതെറ്റാതെ നലമൊടു ജീവിച്ചത്ഭുതം
Verse 4
കുരുടർ കണ്ടു, തിരുടർ വിരണ്ടു, ശാന്തത പൂണ്ടുസാഗരം തെല്ലിരകൊണ്ടു ബഹുജനമുണ്ടു, മൃതരുയിർപൂണ്ടുക്രിസ്തനാൽ
Verse 5
കലുഷതലേശം കാണുന്നില്ലീ മനുജനിലെന്നുര ചെയ്തു ഹാ! മരണമതിൻ വിധിയെഴുതിയതിവനെ പ്രതിമാത്രം ഭൂവിയത്ഭുതം
Verse 6
പാറ പിളർന്നു, പാരിളകുന്നു, പാവനമൃതരുയിരാർന്നു ഹാ! കീറുകയായ് തിരശ്ശീലയും തൻ മൃതിനേരം സൂര്യനിരുണ്ടുപോയ്
Verse 7
ഭൂതലനാഥൻ തന്നുടെ മരണം കാണുക ദുർവ്വഹമായതോ ഭൂരിഭയം പൂണ്ടിളകുകയോയീ പ്രകൃതികളഖിലമിതത്ഭുതം!
Verse 8
മൃതിയെ വെന്നവനുയിർത്തെഴുന്നേറ്റു ഇതിനെതിരാരിന്നോതിടും ഹൃദിബോധം ലവമുള്ളോരെല്ലാം അടിപണിയും തൻ സന്നിധൗ
Verse 9
ഒലിവെന്നോതും മലയിൽനിന്നും തിരുജനമരികിൽ നിൽക്കവേ ചരണമുയർന്നു ഗഗനേ ഗതനായ് താതന്നരികിലമർന്നു താൻ
Verse 10
ജയ ജയ നിസ്തുല ക്രിസ്തുരാജൻ ജയ ജയ നിർമ്മലനായകൻ ജയ ജയ ഘോഷം തുടരുക ജനമേ ജയം തരും നാഥനു സ്തോത്രമേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?