LyricFront

Enthoranpithappane ippapimel

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്തൊരൻപിതപ്പനേ! ഇപ്പാപിമേൽ എന്തൊരൻപിതപ്പനേ! അണ്ടർകോനേ! നീയി ചണ്ഡാളദ്രോഹിയിൽ കൊണ്ടേരൻപു പറയേണ്ടുന്നതെങ്ങനെ
Verse 2
അൻപോലും തമ്പുരാനേ നിന്റെ മഹാ അൻപുള്ളോരു മകനെ ഇമ്പം നിറഞ്ഞുള്ള നിൻ മടിയിൽ നിന്നു തുമ്പം നിറഞ്ഞ പാരിങ്കലയച്ചതും
Verse 3
കണ്മണിയാം നിൻ മകൻ പൂങ്കാവിങ്കൽ മണ്ണിൽ വീണിരന്നതും പൊന്നിൻ തിരുമേനി തന്നിൽ നിന്നു ചോര മണ്ണിൽ വീണതും നിൻ കണ്ണെങ്ങനെ കണ്ടു
Verse 4
കരുണയറ്റ യൂദന്മാർ നിൻമകന്റെ തിരുമേനിയാകെ നാഥാ! കൊരടാവു കൊണ്ടടിച്ചുഴുത നിലമാക്കി കുരിശിപ്പതിനായ് കുരിശെടുപ്പിക്കുന്നു
Verse 5
ദാഹം വിശപ്പുകൊണ്ടു തളർന്നു കൈകാൽകൾ കുഴഞ്ഞിടുന്നു ദേഹമഴലുന്നു ദേഹിയുഴലുന്നു സ്നേഹം പെരുകുന്നിപ്പാതകനോടയ്യോ
Verse 6
ശത്രുക്കൾ മദ്ധ്യേ കൂടെ പോകുന്നിതാ കുറ്റമറ്റ കുഞ്ഞാട് കഷ്ടമെരുശലേം പുത്രിമാർ കണ്ടു മാറത്തടിച്ചയ്യോ വാവിട്ടലറിടുന്നു
Verse 7
കരുണനിറഞ്ഞവൻ തൻ കൈകാൽകളെ കുരിശിൽ വിരിച്ചീടുന്നു കരുണയറ്റ ദുഷ്ടർ ക്രൂരകൈകളാലെ കുരിശോടു ചേർത്താണി വച്ചീടുന്നയ്യയ്യോ
Verse 8
ആകാശഭൂമി മദ്ധ്യേ നിന്റെ മകൻ - ഹാ ഹാ തൂങ്ങീടുന്നയ്യോ കാൽകരങ്ങളൂടെ - ചോരയൊഴുകുന്നു വേകുന്നു നിൻ കോപത്തീയിങ്കൽ വീണവൻ
Verse 9
ദൈവമേ! എൻ ദൈവമേ എന്തുകൊണ്ടു - കൈ വെടിഞ്ഞതെന്നെ നീ? ഏവമിതാ നിന്റെ - ഏക മകൻ തന്റെ വാവിട്ടലറുന്നു - നീ കേൾക്കുന്നില്ലൊട്ടും
Verse 10
ചങ്കുതുറന്നൊഴുകിയതാം രക്തത്തിങ്കലെന്നെ കഴുകി പൊൻകരം കൊണ്ടു നടത്തിപ്പുതുസാലേ മിങ്കൽ ചേർക്ക യേശു സങ്കേതമേ-എന്നെ
Verse 11
ഇപ്പുഴുവിനെയിത്ര സ്നേഹിപ്പതിനപ്പനെ എന്തുള്ളു ഞാൻ ഇപ്പുണ്യത്തിനടിയാനെന്തു ചെയ്യേണ്ടു? അബ്ബാ! പിതാവേ! മഹത്വം നിനക്കെന്നും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?