LyricFront

Enthorathbhuthame kalvari kurishathil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്തോരത്ഭുതമേ! കാൽവറി കുരിശതിൽ എനിക്കായ് മരിച്ചെൻ രക്ഷകൻ
Verse 2
മഹിമകൾ വെടിഞ്ഞൻപിലെൻ പേർക്കായ് മരക്കുരിശതിൽ കാൽകരം വിരിച്ചോ! മരണംവരെ മറുക്കാതെയെൻ മഹാപാതകമവൻ ചുമന്നൊഴിച്ചുവെന്നോ!
Verse 3
ഉലകം മുഴുവൻ ഉളവാക്കി വാക്കാൽ ഉയിർ നൽകിയതോ പാപിയെൻ പേർക്കായ് ദൂതവൃന്ദങ്ങൾ സ്തുതിക്കുന്നവൻ മൃതിയെ വരിച്ചോ എന്നെ സ്നേഹിച്ചതാൽ
Verse 4
മഹത്വനായകൻ ദാഹിക്കുന്നവനായ് ദുഷ്ടമർത്യൻ നിന്ദിക്കുന്നവനായ് എന്റെ ദൈവമേ എന്റെ ദൈവമേ എന്നെ കൈവിട്ടതെന്തെന്നലറുകയോ!
Verse 5
പതിനായിരത്തിൽ ശ്രേഷ്ഠനെൻ നാഥൻ മൃതിയെവെന്നവനുന്നതനെന്നും അതിസുന്ദരൻ ബഹുവന്ദിതൻ സ്തുതിഗീതങ്ങൾ നൽകുവാൻ യോഗ്യനവൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?