LyricFront

Enthoru snehamithe enthoru bhaagyamithe

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്തൊരു സ്നേഹമിത് എന്തൊരു ഭാഗ്യമിത് എത്ര മനോഹരം എത്ര മഹാത്ഭുതം എന്തൊരാനന്ദമെ ഹല്ലേലുയ്യാ പാടാം - വല്ലഭനേശുവിനു അല്ലൽ അകന്നിടുമേ തുല്യമില്ലാ ദയയാൽ
Verse 2
പാപത്തിൽ നിന്നും കോരിയെടുത്തു പാലനം ചെയ്തീടുമേ പാതയിലെങ്ങും പാലൊളി വിതറി-പാരിൽ ജയക്കൊടിയായ് എന്തൊരു..
Verse 3
നമ്മുടെ പാത ജീവന്റെ പാത-പതറുക വേണ്ടിനിയും നന്മകൾ നൽകും തിന്മകൾ നീക്കും തൻകൃപ പകർന്നിടുമേ എന്തൊരു…
Verse 4
വിശ്വാസനായകൻ യേശുവെ നോക്കി-ഓട്ടം തുടർന്നിടുമേ ആശ്വാസദായകൻ ആത്മാവിനാൽ നാം വിജയം വരിച്ചിടുമേ എന്തൊരു…
Verse 5
കഷ്ടതയേറ്റം പെരുകി വരുമ്പോൾ തുഷ്ടി പകർന്നിടുമേ ഇഷ്ടമോടേശുവിൻ കൂടെ വസിച്ചാൽ സ്പഷ്ടമായ് സ്വരം കേൾക്കാം എന്തൊരു...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?