LyricFront

Enthu santhoshame kaalvari sneham

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്തു സന്തോഷമേ കാൽവറി സ്നേഹം വർണ്ണിപ്പാൻ സാദ്ധ്യമല്ല-അതിൻ നീളവും വീതിയും ആഴം ഉയരവും അത്ര അവർണ്ണനിയം
Verse 2
പാപിയാം എന്നെയും സ്നേഹിച്ച ദൈവത്തിൻ മാഹാത്മ്യം കാൽവറിയിൽ- അതു കൺകൾക്കു ദർശനം പ്രാപിപ്പാൻ പ്രാർത്ഥിക്ക തൻ പ്രിയ മക്കളെല്ലാം
Verse 3
ആപത്തനർഥങ്ങൾ രോഗങ്ങൾ ദുഃഖങ്ങൾ എന്തെല്ലാം ഏറി വന്നാൽ- അതിൽ ചാരെ അണഞ്ഞെന്നെ മാർവ്വോടണയ്ക്കുന്ന ആശ്വാസദായകനേ
Verse 4
ദൃഷ്ടിയെൻമേൽ വെച്ചിട്ടാലോചന തന്ന് ദുഷ്ടനെ ജയിച്ചീടുവാൻ- ഓരോ നാളിലും തൻകരം പാലിപ്പതോർത്തെന്റെ കർത്തനെ വാഴ്ത്തിടുന്നേ
Verse 5
നിൻ ഉപദേശത്തിൻ കീഴിൽ ദിനം തോറും ജീവിപ്പാൻ ശക്തി നൽകാ- എന്റെ ജീവിതം തോല്ക്കാതെ കാലുകൾ ഇടറാതെ നിൽക്കുവാൻ കൃപ തരണേ
Verse 6
കാഹള നാദത്തിൻ ഗംഭീര നാദത്തിൽ ദുതന്റെ ശബ്ദത്തിങ്കിൽ-ഞാനും നിന്നെ എതിരേൽപ്പാൻ വിശുദ്ധരോടൊന്നിച്ചു ആകാശ മേഘേ കാണും
Verse 7
എന്തതിശയമേ ദൈവത്തിൻ സ്നേഹം : എന്ന രീതി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?