LyricFront

Eppol nin ponmukham njaan kaanum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എപ്പോൾ നിൻ പൊൻമുഖം ഞാൻ കാണും അപ്പോഴെൻ ക്ലേശങ്ങളഖിലം നീങ്ങും (2) പാരിതിൻ ദുരിതങ്ങൾ ആകെ മറന്നു യേശുവേ തിരുമുൻപിൽ ഞാൻ (2) ആനന്ദമായി ജയഗീതം പാടും ഹാ എത്ര ഉല്ലാസമേ - സദാ (2)
Verse 2
താമസമോ വരവിന് എൻ കാന്തനേ താമസമോ വരവിന് (2) എത്രനാൾ ഇഹത്തിൽ ഞാൻ കാത്തിടേണം (2)
Verse 3
മുത്തുമണികളാൽ നിർമ്മിതമാം പുത്തൻ യെരുശലേം ഉത്തുംഗസൗധം (2) എന്നങ്ങു ചെന്നു എൻ കണ്ണാൽ കാണും അതെന്റെ കാംക്ഷയത്രേ (2) താതന്റെ സന്നിധൗ വാസമെനിക്ക് ഹാ എത്ര മോദമത് - എന്നും (2)
Verse 4
സ്പടികതുല്യ സ്വർണ്ണ തെരുവും ശുഭ്ര ജീവ-ജലം ഒഴുകും നദിയും (2) പുതുഫലം തരും ജീവതരുവും ദൈവ സിംഹാസനവും (2) വിവിധ കിരീടങ്ങളുമുണ്ടവിടെ ഇവ എന്നവകാശമേ - നിത്യ (2)
Verse 5
ഭൗമീകമാമെൻ ദേഹം അഴിഞ്ഞ് സ്വർഗ്ഗീയഗേഹം മീതെ ധരിച്ചു ഞാൻ (2) അമർത്ത്യനായ് നിത്യ വീട്ടിൽ വസിപ്പാൻ ഞരങ്ങുന്നേ എന്നുള്ളിൽ (2) നീതിയിൻ പ്രവ്യത്തികൾ അന്നു എനിക്ക് ശുഭ്ര വസ്ത്രമായ് മാറിടും - എൻ്റെ (2)
Verse 6
എൻ മണാളാ നിൻ നാമം നിമിത്തം സഹിക്കും നിന്ദ, പ്രയാസമഖിലം (2) സീയോനിൻ വീണയിൻനാദം പോലെ ധ്വനിക്കും മാധുര്യമായി (2) എന്നാത്മ നങ്കൂരമീ പ്രത്യാശ തെല്ലും ലജ്ജിക്കില്ല ഞാൻ - പ്രിയ (2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?