LyricFront

Eriyunna theeyulla narakamathil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എരിയുന്ന തീയുള്ള നരകമതിൽ വീണു കരിഞ്ഞു പൊരിഞ്ഞിടല്ലേ നരരെ കര കയറീടുവാൻ ഒരു വഴിയും ഇല്ല പെരിയ പുഴുക്കളും നുരയ്ക്കുന്നതിൽ
Verse 2
കെടുത്തുവാൻ ഒരുത്തനും സാദ്ധ്യമല്ല അതു കടുത്തയൊരഗ്നിയിൻ ചൂളയത്രെ പിടിച്ചതിൽ നിന്നെയും കുടുക്കിലാക്കാനൊരു മിടുക്കനാം സാത്താനും അടുക്കലുണ്ട്
Verse 3
സങ്കടമയ്യയ്യോ എൻ പ്രിയരേ യമ കിങ്കരരനവധി ഉണ്ടവിടെ ചെങ്കടലിൽ അന്നു താണ യോദ്ധാക്കളും ചുങ്കം പിരിക്കുന്നവരുമുണ്ട്
Verse 4
ആഖാനോ അവിടെന്നെ നോക്കിടുന്നു അപ്പോൾ എന്തെടാ നീയിത്ര ഖേദിക്കുന്നു ഉന്തു കൊണ്ടെന്റെ വെള്ളിക്കട്ടി പോയെ കിങ്കരരാരാണ്ടോ കൊണ്ടു പോയേ
Verse 5
അതിനിടയിൽ ഒരു മുറവിളിയും അപ്പോൾ ആരാതെന്നായി നരകമൂപ്പൻ ആഹാബിൻ ഭാര്യയാം ഇസബെലാണേ വേദന എനിക്കൊട്ടും സഹിച്ചു കൂടാ
Verse 6
മൂലയിൽ കേൾക്കുന്നതെന്തു ശബ്ദം അയ്യോ ഏലിയുടെ മക്കൾ ഞങ്ങൾ തന്നെ നാറുന്ന ദുർഗന്ധ കൂപമതിൽ നിന്നും മാറി നിൽപ്പാൻ സ്ഥലം വേറെയില്ല
Verse 7
യൂദായെ അവിടൊങ്ങും കാണുന്നില്ല അപ്പോൾ പാതകനെവിടെന്നു ചോദ്യമായി അടിയൻ ഇതിന്റെ അടിയിലിങ്ങുണ്ടെ അടിപിടി പുഴുക്കടി ഇവിടധികം
Verse 8
മൂളലും ഞരക്കവും മുറവിളിയും പിന്നെ കാളുന്ന തീയും തേളുകളും കൂളികൾ കൂട്ടവും കുത്തും ഇടികളും നാളുകൾ ഈവിധം കഴിക്കുന്നയ്യോ
Verse 9
ശുദ്ധമാം ജീവിതം ചെയ്യാത്തോരായ് ഇന്ന് ഇദ്ധരയിൽ ഉള്ള മാന്യരാകെ നിത്യ നരകത്തിനുൾ ദുരിതങ്ങളെ സത്യമായ് ഏറ്റിടും ഓർത്തിടുക

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?