LyricFront

Ethra manoharan ethra mahojvalan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എത്ര മനോഹരൻ എത്ര മഹോജ്വലൻ എൻ പ്രിയനേശുപരൻ ഭൂവിലില്ലിതുപോലൊരു നാമവും ചൊല്ലുവാൻ അത്ര മഹോന്നതൻ താൻ
Verse 2
അതിക്രൂരമായ്‌ ദുഷ്ടരാൽ ദണ്ഡിതനായ്‌ ഏറ്റം ഹീനമായ്‌ തൻ മേനി തകർക്കപ്പെട്ടു ക്രൂശിൽ യാഗമായി സ്വന്ത ജീവനേകി നമ്മെ വീണ്ടെടുത്തോനാകയാൽ എത്ര...
Verse 3
നീച ഇടയൻ തന്നാടിനെ മറന്നിടുന്നു ഏറ്റം ഇരുളേറും വഴികളിൽ വെടിഞ്ഞീടുന്നു ശ്രേഷ്ഠ ഇടയനേശു തന്റെ അജഗണത്തെ സ്വർഗ്ഗവെളിച്ചത്തിൽ നയിച്ചിടുന്നു എത്ര...
Verse 4
നല്ല ഇടയൻ തന്നാടിനെയറിയുന്നു സ്വച്ഛ പാതയിലനുദിനം വഴി നടത്തും വഴി തെറ്റിടുകിൽ തിരഞ്ഞെത്തിടുന്നു തന്റെ ആലയത്തിൽ ചേർത്തിടുന്നു എത്ര...
Verse 5
എന്നെ കരുതുന്നവൻ എന്നെ നടത്തുന്നവൻ എന്റെ ഇടയനവൻ കൈവിടുകയില്ല ഉറങ്ങുകയുമില്ല മയങ്ങുകയുമില്ല എന്നെ ഉള്ളം കൈയ്യിൽ താങ്ങിടുന്നു എത്ര...
Verse 6
നിത്യരാജാവൻ മഹാദയയുള്ളവൻ സത്യ മാർഗ്ഗമവൻ നീതി സൂര്യനവൻ മോക്ഷ വാതിലും താൻ ജീവമന്നയും താൻ നിത്യ ജീവന്റെ ഉറവയും താൻ എത്ര...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?