LyricFront

Ethra nallavan en yeshu nayakan ethu nerathum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എത്ര നല്ലവൻ എന്നേശു നായകൻ ഏതു നേരത്തും നടത്തിടുന്നവൻ എണ്ണിയാൽ തീരാത്ത നന്മകൾ തന്നവൻ എന്നെ സ്നേഹിച്ചവൻ ഹാലേലൂയ്യാ
Verse 2
നായകനവൻ നമുക്കുമുന്നിലായ് നൽ വഴികളെ നിരത്തിടുന്നവൻ നന്ദിയാൽ പാടും ഞാൻ നല്ലവനേശുവേ നാടെങ്ങും കീർത്തിക്കും നിൻ മാഹാസ്നേഹത്തെ
Verse 3
പ്രിയരേവരും പ്രതികൂലമാകുമ്പോൾ പാരിലേറിടും പ്രയാസവേളയിൽ പൊന്മുഖം കണ്ടുഞാൻ യാത്രചെയ്തീടുവാൻ പൊന്നുനാഥൻ കൃപ നൽകണെ ദാസരിൽ
Verse 4
താമസമില്ല എൻ കാന്തൻ വരാറായ് കാഹള ധ്വനി എൻ കാതിൽ കേൾക്കാറായ് കണ്ണുനീരില്ലാത്ത നാട്ടിൽ ഞാൻ എത്തിടും ആർത്തിടും പാടിടും ദൂതരോടൊന്നിച്ച്
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?