LyricFront

Ethra sthuthichaalum mathiyakumo

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എത്ര സ്തുതിച്ചാലും മതിയാകുമോ നാഥൻ ഏകീടും അത്ഭുതങ്ങൾ ഓർത്തീടുമ്പോൾ വാക്കുകളാൽ അതു വർണ്ണിപ്പാൻ ആകില്ല ചിന്തകൾക്കും അതു എത്രയോ ഉന്നതം എങ്ങനെ സ്തുതിച്ചീടും ഞാൻ എത്ര ഞാൻ സ്തുതിച്ചീടണം
Verse 2
ആരാധിക്കും ഞാൻ പരിശുദ്ധനെ നന്ദിയോടെന്നും ജീവ നാളെല്ലാം സ്നേഹിച്ചിടും ഞാൻ സേവിച്ചിടും ഞാൻ സർവ്വ ശക്തനെ ജീവ നാളെല്ലാം
Verse 3
ശത്രു സൈന്യം തകർക്കുവാൻ വന്നീടിലും ഘോര ആഴിയെൻ മുൻപിലായ് നിന്നീടിലും ശത്രുമേൽ ജയമേകാൻ ചെങ്കടൽ പിളർന്നീടാൻ വൻ മരുഭൂവിലെന്റെ യാത്ര തുടർന്നീടുവാൻ രാജധിരാജൻ വന്നീടും കൂട്ടിനായ് തൻ കൃപയാലെ നടത്തും(2) ആരാധിക്കും...
Verse 4
ഏവരും പാരിതിൽ കൈവിട്ടാലും സർവ്വം പ്രതികൂലമായെൻ മുൻപിൽ വന്നീടിലും യോസഫിൻ ദൈവമെന്നെ കൈവിടില്ലൊരുനാളും വാക്കുപറഞ്ഞ കർത്തൻ മാനിക്കും നിശ്ചയമായ് ഈ ദൈവം എന്റെ ആശ്രയം ദിനവും ആരിലും ഉന്നതനവൻ(2) ആരാധിക്കും...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?