LyricFront

Ezhayamenneyum veendeduppanayi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഏഴയാമെന്നെയും വീണ്ടെടുപ്പാനായി ക്രൂശതിൽ തൂങ്ങിയോനെ കുറ്റം-കൂടാതുള്ള നിന്നെ കുറ്റം ചുമത്തിയോ ദൈവത്തിന്റെ കുഞ്ഞാടെ(2)
Verse 2
കൂടെ നിന്നവൻ ഞാൻ കൂടെ നിൽക്കേണ്ടവൻ ഒറ്റികൊടുത്തുപോയി നിന്നെ -മുപ്പതു വെള്ളി നാണയങ്ങൾക്കായി വിലപേശിപോയല്ലോ ഞാൻ(2)
Verse 3
നന്ദികേടാണെന്നു പോലും നിനയ്ക്കാതെ ചുംബിച്ചുപോയവൻ ഞാൻ നിന്റെ -ശിഷ്യനാണെന്നതുപോലും കരുതാതെ പാടെ മറന്നവൻ ഞാൻ(2)
Verse 4
സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ലഭിച്ചവൻ തള്ളിപറഞ്ഞുപോയി ചെയ്ത -ഉപകാരങ്ങളൊന്നും ഓർത്തിടാതെ നിന്നെ അറിയില്ലെന്നോതിപോയ് ഞാൻ(2)
Verse 5
കഴിയില്ല നാഥനെ എന്നാൽ സഹിച്ചിടാൻ ഈ ലോക കഷ്‌ടതകൾ നിന്റെ -കൃപകൾ കൂടാതൊട്ടും ആകില്ല നാഥനെ വേദന വഹിച്ചിടുവാൻ(2)
Verse 6
മുൾക്കിരീടം ധരിച്ചു നീ എനിക്കായി വാടാകിരീടം നൽകാൻ എന്റെ -പാതകങ്ങളെല്ലാം വഹിച്ചു നീ ക്രൂശതിൽ പുത്രത്വം നൽകീടുവാൻ(2)
Verse 7
എന്തെല്ലാം വന്നാലും ഏകനായ് തീർന്നാലും സാരമില്ല കർത്തനെ നിന്റെ - തേജസ്സുകൂടിയ പ്രത്യക്ഷതയെന്നിൽ ആനന്ദം നൽകിടുമേ(2)
Verse 8
കാഹളനാദം മുഴങ്ങും ആ സുദിനം ഞാൻ നോക്കി പാർത്തിടുന്നു എന്റെ -രൂപാന്തരവേള ഓർത്തു ഞാനെന്നും ആവേശത്തോടിരിപ്പൂ(2)
Verse 9
(എന്നുള്ളിൽ എന്നും വസിച്ചീടുവാനായ്.... എന്ന രീതി)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?