LyricFront

Ezhu pon nilavilakkin naduvil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഏഴു പൊൻ നിലവിളക്കിൻ നടുവിൽ ഞാൻ കാണുന്നേ എൻ പ്രിയൻ പൊൻമുഖം സൂര്യ ശോഭ വെല്ലും മുഖ കാന്തിയും അവൻ കോടികളിൽ സുന്ദരൻ തന്നേ
Verse 2
മേഘത്തേരിൽ വേഗം പറന്നു വാ പ്രിയാ എൻ മാനസം നിന്നാൽ നിറയുന്നേ(2)
Verse 3
എന്റെ പാപമെല്ലാം തീർത്തു തന്നവൻ എന്റെ രോഗമെല്ലാം മാറ്റി തന്നവൻ പുതു ജീവനെ തന്നു സ്നേഹ തൈലവും തന്നു നവ ഗാനമെന്നും നാവിൽ പാടാറായ്
Verse 4
എന്റെ നാൾകളെല്ലാം ഭൂവിൽ തീരാറായ് എന്റെ കണ്ണുനീരെല്ലാം പൊഴിയാറായ് പുത്തനാം ഭവനം പണി തീർന്നീടാറായ് എന്റെ കാന്തനെ ഞാൻ നേരിൽ കാണാറായ്
Verse 5
കർത്തൻ കൂടെ ഞാനും ചേർന്നു വാഴുമേ തൻ സിംഹാസനം ഞാൻ പങ്കു വെക്കുമേ പുത്തനാം യെറുശലേം ശുഭ്രമാം നദിക്കരെ നവ വർണ്ണിയായ് ഞാൻ എന്നും വാഴുമേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?