1 അടവി തരുക്കളിന്നിടയിൽ
ഒരു നാരകമെന്നവണ്ണം
വിശുദ്ധരിൻ നടുവിൽ കാണുന്നേ
അതി ശ്രേഷ്ഠനാമേശുവിനെ
വാഴ്ത്തുമേ എന്റെ പ്രിയനെ ജീവകാലമെല്ലാം
ഈ മരുയാത്രയിൽ നന്ദിയോടെ ഞാൻ പാടിടുമേ
2 പനിനീർ പുഷ്പം ശാരോനിലവൻ
താമരയുമേ താഴ്വരയിൽ
വിശുദ്ധരിൽ അതിവിശുദ്ധനവൻ
മാ സൗന്ദര്യ സമ്പൂർണ്ണനെ
3 പകർന്ന തൈലംപോൽ നിൻ നാമം
പാരിൽ സൗരഭ്യം വീശുന്നതാൽ
പഴി ദുഷി നിന്ദ ഞെരുക്കങ്ങളിൽ
എന്നെ സുഗന്ധമായ് മാറ്റിടണേ
4 മനഃക്ലേശതരംഗങ്ങളാൽ
ദുഃഖസാഗരത്തിൽ മുങ്ങുമ്പോൾ
തിരുക്കരം നീട്ടി എടുത്തണച്ച്
ഭയപ്പെടേണ്ട എന്നുരച്ചവനേ
5 തിരു ഹിതമിഹെ തികച്ചിടുവാൻ
ഇതാ ഞാനിപ്പോൾ വന്നിടുന്നേ
എന്റെ വേലയെ തികച്ചുംകൊണ്ടു
നിന്റെ മുമ്പിൽ ഞാൻ നിന്നിടുവാൻ
Add to Set
Login required
You must login to save songs to your account. Would you like to login now?