LyricFront

Gathsamana golgothaa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഗത്ത്സമന, ഗോൽഗോഥാ ഗബ്ബഥാ, ഇടങ്ങൾ മറക്കാമോ
Verse 2
അത്ഭുത മന്ത്രി, വീരനാം ദൈവം നിത്യ പിതാവു, സമാധാന പ്രഭു താതൻ മടിയിലിരിക്കുന്നോൻ രക്തം വിയർക്കുന്നു.
Verse 3
തൻഹിതമെല്ലാം ഉടനനുസരിക്കും പന്ത്രണ്ടു ലഗിയോനിലധികം ദൂതർക്ക് ആധിപത്യമുള്ളോൻ കുരിശു വഹിക്കുന്നു.
Verse 4
പീലാത്തോസിൻ മരണവിധിക്കും ഹന്നാവു, കയ്യഫാ, ഹെരോദാവ് മുമ്പിലും നീതിമാനായവൻ ശാന്തനായ് നിൽക്കുന്നു.
Verse 5
തല ചായിപ്പാനായ് സ്ഥലമില്ലാതെ അഖിലാണ്ഡത്തിൻ ഉടമസ്ഥനാം ജീവജലദായകൻ ഏറ്റം ദാഹിക്കുന്നു.
Verse 6
ലോക പാപം തന്മേലേറ്റു പാപം ഇല്ലാത്തോൻ പാപമായി ന്യായാധിപനായവൻ പാപിക്കായ് മരിക്കുന്നു.

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?