LyricFront

Ghoramayoru nalunde bhekaram athu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഘോരമായൊരു നാളുണ്ട്-ഭീകരം അതു വന്നീടും! ആരവിടെ നിൽക്കും? ദുഷ്ടർ വേരുകൊമ്പോടെരിയുമ്പോൾ
Verse 2
ദൈവക്രോധത്തീയിൽ നീയും വെന്തെരിഞ്ഞു ചാകരുതെ നിത്യതീയിൽ വീഴരുതേ-ഇന്നുതന്നെ രക്ഷനേടുക
Verse 3
സൂര്യനന്നിരുളായിടും-കൂരിരുൾ ധര മൂടിടും പാരിൽ നിന്നൊരു രോദനസ്വരം ആരവത്തോടു പൊങ്ങിടും
Verse 4
ആരുതന്നെ പറഞ്ഞാലും-നീതിയിൻ വഴി തേടാതെ പാപമങ്ങനെ ചെയ്തവർ പരമാധിയോടെ നശിച്ചീടും
Verse 5
ചുളപോലെ എരിഞ്ഞീടും-ഭൂമിയിൻ പണിയാസകലം വാനവും കൊടിയൊരു ശബ്ദമോടാകവെ ഒഴിഞ്ഞോടീടും
Verse 6
നീതിയുള്ളാരു പുതുലോകം-നീതി സൂര്യൻ ശ്രീയേശു നീതിമാന്മാർക്കായൊരുക്കുന്നായതിൽ നീ കാണുമോ
Verse 7
ശുദ്ധർ വാഴും അപ്പുരിയിൽ-ഹല്ലേലുയ്യാ പാടുമ്പോൾ ഇന്നു നമ്മൾ കേട്ടീടുന്ന ഇൻക്വിലാബതിൽ കേൾക്കില്ല

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?