LyricFront

Ha en pithave

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഹാ എൻ പിതാവേ നിൻ സ്നേഹം ഹാ എത്ര ആഴം അഗാധം ഹീനൻ എന്നെ നേടുവാൻ കൈവിട്ടോ നിൻ സൂനുവെ
Verse 2
ഹാ എത്ര നഷ്ടം വൻ ഖേദം മറച്ചു താതൻ തൻ മുഖം ഏറെ സുതർ തേജസ്സേറാൻ തകർത്തു തൻ തനുജനെ
Verse 3
തൂങ്ങുന്നാ ക്രൂശിൽ പ്രിയൻ എൻ പാപംഭാരം ഏറ്റതാൽ നിന്ദിക്കുന്നോർക്കിടയിൽ ഞാൻ ഹാ കേൾപ്പൂ നീചമെൻ സ്വരം
Verse 4
എൻ പാപത്താൽ താൻ ക്രൂശേറി സർവ്വം നിവൃത്തി ആവോളം തൻ അന്ത്യ ശ്വാസമെൻ ജീവനായ് തീർത്തവൻ എനിക്കായെല്ലാം
Verse 5
പ്രശംസിച്ചീടില്ലൊന്നിലും ജ്ഞാനം ശക്തി ദാനത്തിൽ പുകഴ്ച ഒന്നതിൽ മാത്രം തൻ മൃത്യവിൽ ഉത്ഥാനത്തിൽ
Verse 6
തൻ മൃതിമൂലം വൻ നേട്ടം എന്തിനേകി ഏഴയ്ക്കായ് ഒന്നെൻ ഹൃത്തിൽ അറിയുന്നു ആ മുറിവിനാൽ സ്വതന്ത്രൻ ഞാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?