LyricFront

Ha en saubhaagyathe orthidumpol

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഹാ എൻ സൗഭാഗ്യത്തെ ഓർത്തിടുമ്പോൾ എനിക്ക് ആനന്ദമേ പരമാനന്ദമേ(2)
Verse 2
ഒരു മഹൽ സുപ്രാഭാതം അണയുന്നുണ്ടതിവേഗം വരുമന്നെൻ പ്രിയൻ മേഘേ ചുരുളുകളിൽ(2)- അകം നിറയുന്നു മധുരമാം നിനവുകളാൽ മന- മുരുകുന്നു സുദിനത്തിൻ പ്രതീക്ഷയിൻ നാൾ
Verse 3
മരുവിലീ എരിവെയിലതിലേറ്റം തളർന്നു ഞാ- നുരുമോദമണയും സ്വർ-നഗരമതിൽ(2) അനുദിനമവിടെ ഞാനനുഭവിച്ചാനന്ദിക്കും സ്വർഗ്ഗത്തിൻ കുളിർമ്മയും മധുരിമയും(2) പറന്നകലുമെൻ ഹൃദയത്തിൻ വ്യഥയഖിലം മറന്നിടാമിന്നീയിഹത്തിലെ ദുരിതമെല്ലാം
Verse 4
നൊടിനേരത്തേയ്ക്കുള്ള കഷ്ടങ്ങളോ എന്റെ അനവധി ഭാഗ്യത്തിൻ പദവിയല്ലോ(2) ത്ധടുതിയിൽ വരും പ്രിയനരനൊടിയിൽ തന്റെ അരികിൽ ഞാനിരുന്നിടും മണിയറയിൽ(2) എന്റെ കരച്ചിലിൻ കണ്ണീരെല്ലാം തുടച്ചിടുമേ തന്റെ കരങ്ങളിൽ അണച്ചെന്നെ ചുംബിച്ചീടുമേ
Verse 5
കോടാകോടി ദൂതസേവിതനാം എന്റെ കാന്തനോടൊത്തു തൻ കാന്തയായി(2) കോടാകോടിയുഗം വാണീടുമേ നിത്യ ഭാഗ്യമതോർക്കുമ്പോൾ ആനന്ദമേ(2) നാശലോകമേ നിന്നിമ്പമെല്ലാം വെറുത്തീടുന്നേ പൊന്നുനാഥനേ നിൻ സ്നേഹമെന്നും സ്മരിച്ചിടുന്നേൻ
Verse 6
കുരിശു ചുമന്നു ഞാൻ പോയിടുമേ എന്നും കുരിശിൻ സംഗീതങ്ങൾ പാടീടുമേ(2) കുരിശതിൻ പാടുകൾ പെരുകിടുമ്പോഴെന്റെ ശിരസ്സു ഞാൻ കുരിശതിൽ ചായിക്കുമേ(2) തങ്കക്കുരിശതിന്നൊളിയിൽ ഞാൻ നടന്നിടുമേ പങ്കമകന്നെന്നുമവനിയിലിതു ഭാഗ്യമേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?