LyricFront

Ha enthoraanandam kunjaattin kalyaanam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഹാ! എന്തോരാനന്ദം കുഞ്ഞാട്ടിൻ കല്യാണം അവന്റെ കാന്തയും നന്നായൊരുങ്ങിയല്ലോ
Verse 2
നാമുല്ലസിച്ചാർക്കുക സന്തതവും അവനു മഹത്വം കരേറ്റും വിധം സ്തുതി സ്തോത്ര ഗാനങ്ങൾ പാടിക്കൊണ്ട്
Verse 3
ശുദ്ധവും ശുഭ്രവുമിടകലർന്ന മിന്നുന്ന വസ്ത്രത്താലലംകൃതമായ് തിരു സവിധേയണഞ്ഞീടുക നാം
Verse 4
ഹല്ലേലുയ്യാ നാദം മുഴക്കുക നാം അല്ലലെല്ലാം ദൂരത്തകന്നീടുമെ അമിതാനന്ദത്താലുള്ളം നിറഞ്ഞീടുമെ
Verse 5
മഹത്വത്തിൻ മണിയറ പൂകും നമ്മൾ തേജസ്സും മഹത്വവുമണിഞ്ഞുകൊണ്ട് പരിലസിക്കും നവ കാന്തയായി
Verse 6
കോടി കോടി വാന ഗോളങ്ങളിൽ നിവസിക്കുമസംഖ്യമാം ജീവികളും സമ്മേളിക്കുമെ മഹാ സന്തോഷത്താൽ
Verse 7
സംതൃപ്തി സന്തതം കളിയാടുന്ന സമ്മേളനം നമ്മെ കൈമാടുന്നു സംശുദ്ധരായ് സേവ തുടർന്നിടുക
Verse 8
കണ്ണിമയ്ക്കും സമയത്തിനുള്ളിൽ കണ്മണിയാം മണവാളൻ മുമ്പിൽ ശോഭാ പരിപൂർണ്ണരായ് തീരും നമ്മൾ
Verse 9
പ്രാണ പ്രിയൻ പേർക്കായീയുലകിൽ പ്രാണനെപ്പോലും സമർപ്പിച്ചവർ പ്രാഗത്ഭ്യമോടെന്നെന്നും വാണീടുമെ
Verse 10
സൗന്ദര്യ പൂർണ്ണത പരിലസിക്കും സൗഭാഗ്യമായുള്ള ജീവിതം നാം മണവാളനുമായ് തുടർന്നീടുമെ
Verse 11
സുപ്രഭാതം ഉദിക്കും ഉഷസ്സിൽ നീതിസൂര്യ പ്രഭ വികസിക്കുന്നാ ശുഭ മുഹൂർത്തം നമ്മെ വേളിചെയ്യും
Verse 12
കാന്തൻ തൻ ദീപ്തി കലർന്നീടുമ്പോൾ കാന്താപദം നമ്മെയലങ്കരിക്കും കാന്തൻ വലഭാഗേയണഞ്ഞീടും നാം
Verse 13
വേർപിരിവാൻ കഴിയാത്തതാം സൽ- പ്രേമാനുരാഗമാം സായൂജ്യത്താൽ സംയോജിപ്പതെന്തു മഹാത്ഭുതമെ
Verse 14
(ഹാ സുന്ദരവീടെ... രീതി)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?