LyricFront

Ha ethra modam en swarggathathan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഹാ! എത്ര മോദം എൻ സ്വർഗ്ഗതാതൻ ചൊല്ലുന്നു തൻ സ്നേഹം തൻ വേദത്തിൽ കാണുന്നതിൽ ഞാൻ വിസ്മയകാര്യം യേശുവിൻ സ്നേഹമതി വിശേഷം
Verse 2
എത്രമോദം താൻ സ്നേഹിക്കുന്നു സ്നേഹിക്കുന്നു സ്നേഹിക്കുന്നു എത്രമോദം താൻ സ്നേഹിക്കുന്നു സ്നേഹിക്കുന്നെന്നെയും
Verse 3
ഓടിയാലും തന്നെ ഞാൻ മറന്നു എന്നെ താനത്യന്തം സ്നേഹിക്കുന്നു തൻ സ്നേഹക്കൈകളിലേക്കോടുന്നു യേശു തൻസ്നേഹത്തെ ഓർക്കിലിന്നു
Verse 4
യേശു സ്നേഹിക്കുന്നെന്നെ എത്രയും സ്നേഹിച്ചിടുന്നു ഞാനവനെയും സ്വർഗ്ഗം താൻ വിട്ടിറങ്ങി സ്നേഹത്താൽ ക്രൂശിൽ മരിച്ചതും തൻസ്നേഹത്താൽ
Verse 5
വിശ്രമമേറെയുണ്ടീയുറപ്പിൽ ആശ്രയത്താലുണ്ടു വാഴ്വും തന്നിൽ ചൊല്ലുകിലേശു സ്നേഹിക്കുന്നെന്നു സാത്താൻ ഭയന്നുടൻ മണ്ടിടുന്നു
Verse 6
മാരാജസൗന്ദര്യം കാണുന്നേരം പാടാനെനിക്കുള്ള പാട്ടീവണ്ണം നിത്യതയിൽ മുഴങ്ങുന്ന ഗാനം യേശു സ്നേഹിക്കുന്നിതെന്താശ്ചര്യം!

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?