LyricFront

Ha sundara veede en shobhitha veede

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഹാ സുന്ദരവീടേ എൻ ശോഭിതവീടേ എന്നുമാനന്ദമായ് നിന്നിൽ വാണിടുമേ
Verse 2
തേജസ്സിനാലെ മനോഹരമായ് ദേവൻ തൃക്കൈകളാൽ നിർമ്മിതമാം സ്വർഗ്ഗാലയമേ അങ്ങു ചേരുമേ ഞാൻ ഹാ…
Verse 3
മിന്നുന്ന ഈരാറു ഗോപുരങ്ങൾ മാമക ശാശ്വത പാർപ്പിടത്തിൽ ഹാ സൗഭാഗ്യമായ് നിന്നിൽ പാർത്തീടുമേ ഹാ…
Verse 4
ശ്രീയേഴും പൊൻ തെരുവീഥികളാൽ മോഹനമാം മഹാ മന്ദിരത്തെ വിദൂരതയിൽ അതാ കാണുന്നു ഞാൻ ഹാ…
Verse 5
രോദനം വേദനയേതുമില്ല രാപ്പകൽ ശീതമശേഷമില്ല കുഞ്ഞാടു തന്നെ ദീപമാകുന്നല്ലോ ഹാ…
Verse 6
മേവിടുന്നു രക്തസാക്ഷിവൃന്ദം നാഥൻ മുമ്പിൽ സർവ്വസിദ്ധരുമായി തന്നാത്മജരിൽ കണ്ണീർ താൻ തടയ്ക്കും ഹാ…
Verse 7
ഹല്ലേലുയ്യാ ശുദ്ധർ പാടിടുന്നു ദൂതർ പൊൻവീണകൾ മീട്ടിടുന്നു ആ ഗീതനാദം കാതിൽ കേൾക്കുന്നിതാ ഹാ…
Verse 8
പാവന ഗേഹമണഞ്ഞുടനെ- എന്നേശു രാജാവിനെ കാണ്മതിനായ് ഞാൻ പോകുകയായ് ഹാ എന്താനന്ദമേ ഹാ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?