LyricFront

Halleluyyaa padidaam maname

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഹല്ലേലുയ്യാ പാടിടാം മനമേ ഹല്ലേലുയ്യാ പാടിടാം വല്ലഭനേശുവിനെ ദിനവും വാഴ്ത്തി സ്തുതിച്ചിടുക
Verse 2
ക്ലേശങ്ങളേറിടുന്നീ മരുവിൽ പ്രിയനെന്റെ സഖിയായ് ഭാരങ്ങളേറിടുമ്പോളെൻ പ്രിയൻ താങ്ങി നടത്തിടുന്നു നിന്ദിതനായിടത്തു തന്നെ ഞാൻ മാനിക്കപ്പെട്ടിടുമ്പോൾ ലജ്ജിതനായ്ത്തീർന്നിടും ശത്രു ഓടിയൊളിച്ചിടുമേ
Verse 3
മിസ്രയീം വിട്ടിതാ ഞാൻ മരുവിൽ വാഗ്ദത്ത നാട്ടിലേക്ക് അഗ്നിമേഘസ്തംഭത്തിൻ നിഴലിൽ യാത്ര തുടർന്നിടുന്നു അഗ്നിസർപ്പ വിഷത്തെ തകർക്കും ക്രൂശിലെ രക്തത്താൽ ഞാൻ ബാലസിംഹം പെരുമ്പാമ്പിനെയും ചവിട്ടി മെതിച്ചിടും
Verse 4
എന്നവകാശത്തെ നോട്ടമിടും അനാക്കിൻ പുത്രന്മാരെ ആത്മാവിൻ വാളിനാൽ ഞാൻ തകർക്കും ദേശം പിടിച്ചെടുക്കും പാലും തേനും ഒഴുകും കനാനെൻ വാഗ്ദത്ത ദേശമത് പാർത്തിടും നിത്യമായ് ഞാനവിടെ പ്രിയനോടൊപ്പമായി
Verse 5
ജീവ ജലനദിയുണ്ടവിടെ ജീവതരുക്കളുണ്ട് ശോഭിത രത്നങ്ങളാൽ നിർമ്മിത ഹർമ്യ രമ്യങ്ങളുണ്ട് നാലു ദിക്കിൽ വിളങ്ങും ഗോപുരം പന്ത്രണ്ടു രത്നങ്ങളാൽ കുഞ്ഞാടതിൻ വിളക്കായ് ശോഭിക്കും നിത്യ നിത്യായുഗങ്ങൾ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?