LyricFront

Halleluyyaa sthuthi paadidum njaan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഹല്ലേലുയ്യാ സ്തുതി പാടിടും ഞാൻ വൻകൃപയെ എന്നുമോർത്തിടും ഞാൻ(2) പരിശുദ്ധനെ കരുണാനിധിയെ സ്തുതികൾക്കെല്ലാം യോഗ്യനായവനെ(2)
Verse 2
സകലത്തെയും സൃഷ്ടി ചെയ്തവനെ സകലത്തിനും പരിപാലകനെ (2) സകലരിലും പരമോന്നതനെ സർവ്വശക്തനും സർവ്വജ്ഞാനിയും നീ (2)
Verse 3
കരുണയും ദയയും ഉള്ളവനെ മനസ്സലിയുന്ന മഹാപ്രഭുവേ (2) വാത്സല്യത്തോടെന്നെ ചേർത്തവനെ മാറാത്ത സ്നേഹം പകർന്നവനെ (2)
Verse 4
ആദിയും അന്തവുമായവനെ ഉറപ്പുള്ള പാറയും കോട്ടയുമേ(2) വഴിയും സത്യവുമായവനെ ഏകരക്ഷാമാർഗ്ഗമായവനെ (2)
Verse 5
ക്രൂശു ചുമന്ന് തളർന്നെനിക്കായ് ഘോരമാം ശിക്ഷയതേറ്റെനിക്കായ് (2) മുൾമുടി ചൂടിയതും എനിക്കായ് ജീവനെ നൽകിയതും എനിക്കായ് (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?