LyricFront

He he priya snehithaa sodaraa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഹേ! ഹേ! പ്രിയ സ്നേഹിതാ സോദരാ! സാദരം ശ്രുണുമേ വചനം ഹാലാഹലതുല്യമായ മായ നമ്മെ ഹന്ത നരകത്തിൽ തള്ളിക്കളയുമേ
Verse 2
പാരിൽ പാപമില്ലാത്ത പുരുഷരില്ലായ്കയാൽ നേരായ് മരണം നമ്മിൽ ഘോരമായ് വരികയാൽ പാരം പെരുകും കൃപാധാരൻ നീതിയെ സുത സാരമേധത്താൽ പരിപൂരണം ചെയ്തു നാഥൻ
Verse 3
വേദസ്വരൂപൻ മഹാവേദനപരനായി മോദമധുമധുര സ്വദേനമൃതനായി പാതകം തീർത്തു നമ്മെ നീതീകരിപ്പാനുയിർ- ത്താദിഗുരുവാം ക്രിസ്തുനാഥനെ ഭജിക്കെടോ
Verse 4
പാവനമായ തന്റെ ഭവ്യ ശോണിതം തന്നാൻ പാപികളായ നമ്മെ പാലനം ചെയ്‌വതിന്നായ് പാവനാത്മാവിൽ നിന്ന് ബോധമുദിപ്പിക്കുന്ന ഭാഗധേയമാം ഭക്തപലനെ ഭജിക്കെടോ
Verse 5
പാപീ! അനുതപിക്ക പാപീയനുതപിക്ക പാപിയനുതപിച്ചാൽ പാപമോചനം വരും ഇത്യേവം പറയുന്ന മർത്ത്യനെ ദുഷിച്ചഘ- കൃത്യമായ മായയിൽ മർത്ത്യാ നീ മുഴുകായ്ക
Verse 6
ക്രിസ്തോ ജഗൽഗുരോ ക്രിസ്തോ പരമഗുരോ ക്രിസ്തോ വേദഗുരോ ക്രിസ്തോ വിജ്ഞാന ഗുരോ ക്രിസ്തോ ദൈവപുത്രാ ക്രിസ്തോ മനുഷ്യപുത്രാ ക്രിസ്തോ രക്ഷരക്ഷ മാം ഇത്യേവം സ്തുതിക്കെടോ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?