LyricFront

Heena manu jananm edutha Yeshu rajan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഹീനമനുജനനമെടുത്ത യേശുരാജൻ നിൻ സമീപേ നിൽപൂ ഏറ്റുകൊള്ളവനെ തള്ളാതെ
Verse 2
കൈകളിൽ കാൽകളിൽ ആണികൾ തറച്ചു മുൾമുടി ചൂടിനാൻ പൊൻശിരസ്സതിൻന്മേൽ നിന്ദയും ദുഷിയും പീഡയും സഹിച്ചു ദിവ്യമാം രുധിരം ചൊരിഞ്ഞു നിനക്കായ് കരുണയായ് നിന്നെ വിളിച്ചിടുന്നു Verse 3: തല ചായ്ക്കുവാൻ സ്ഥലവുമില്ലാതെ ദാഹം തീർക്കുവാൻ ജലവുമില്ലാതെ ആശ്വാസം പറവാൻ ആരും തന്നില്ലാതെ അരുമ രക്ഷകൻ ഏകനായ് മരിച്ചു ആ പാടുകൾ നിൻ രക്ഷയ്ക്കേ Verse 4: അവൻ മരണത്താൽ സാത്താന്റെ തല തകർത്തു തന്റെ രക്തത്താൽ പാപക്കറകൾ നീക്കി നിന്റെ വ്യാധിയും വേദനയും നീക്കുവാൻ നിന്റെ ശാപത്തിൽ നിന്നു വിടുതൽ നൽകാൻ കുരിശിൽ ജയിച്ചെല്ലാറ്റെയും Verse 5: മായാലോകത്തെ തെല്ലുമേ നമ്പാതെ മാനവമാനസം ആകവേ മാറുമേ മാറാത്ത ദേവനെ സ്നേഹിച്ചീടുന്നെങ്കിൽ നിത്യമാം സന്തോഷം പ്രാപിച്ചാനന്ദിക്കാം ആശയോടു നീ വന്നിടുക Verse 6: ഇനിയും താമസമാകുമോ മകനേ അൻപിൻ യേശുവിങ്കൽ കടന്നുവരുവാൻ ഈ ഉലകം തരാതുള്ള സമാധാനത്തെ ഇന്നു നിനക്കു തരുവാനായി കാത്തിടുന്നു അൻപിനേശു വിളിച്ചിടുന്നു
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?