LyricFront

Idayan aadine nayikkum pole

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇടയൻ ആടിനെ നയിക്കും പോലെ എന്റെ നല്ലിടയൻ എന്നും നടത്തിടുന്നു(2) അമ്മ തൻ കുഞ്ഞിനെന കരുതും പോലെ നമ്മേ താതൻ തൻ ചിറകിൽ മറച്ചിടുന്നു(2)
Verse 2
ജീവിതയാത്രയിൽ മനം തളർന്നിടുമ്പോൾ ആകുലചിന്തയാൽ തകർന്നിടുമ്പോൾ(2) ആശ്വാസമേകുവാൻ അരികിലണയുമെൻ ആനന്ദദായകൻ അരുമനാഥൻ(2);­ ഇടയൻ...
Verse 3
കുശവൻ തൻ കയ്യിൽ കളിമണ്ണു പോലെന്നെ തിരുക്കരത്താൽ മെനഞ്ഞൊരുക്കണമേ(2) തിരുഹിതം പോലുള്ള മൺപാത്രമായീടാൻ തിരുഭുജബലത്തിൽ ഞാൻ അമർന്നിടുന്നു(2) ഇടയൻ...
Verse 4
ലോകമോഹങ്ങളിൽ ആശിച്ചുപോകാതെ ലോകത്തിൻ അധിപനിൽ ആശ്രയിക്കാം(2) ദിവ്യാത്മശക്തിയാൽ പുതുജീവൻ നേടാൻ ജീവപ്രദായകാ കൃപയരുളൂ(2) ഇടയൻ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?