LyricFront

Idayanam yeshuven idamathil aakayaal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇടയനാമേശുവെൻ ഇടമതിൽ ആകയാൽ ഇടമില്ല യാതൊരു കുറവിനുമിവിടെ ഇടമെനിക്കവിടയാ പച്ചയാം മേച്ചിലിൽ സ്വച്ഛമാം ജലാശയം ജയത്തിനുത്സവം
Verse 2
ചൂടതിൽ ഇടറി ഞാൻ വീണിടുമെന്നാൽ ശീതള വചനമെൻ പ്രാണനു സൗഖ്യം നീതിയിൻ പാതയിൽ ഭീതി കൂടാതവൻ നടത്തിടുമനുദിനം തന്റെ ദൃഷ്ടിയാൽ;­ ഇടയനാ...
Verse 3
ഭയമെനിക്കവിടെയാ കൂരിരുൾ വഴിയിൽ വടിയുമായിടയനെൻ അരികിലുള്ളതാൽ ശത്രുവിൻ മുമ്പിലോ മൃഷ്ടമാം ഭോജനം എൻ തലയെ തൈലത്താൽ വിശുദ്ധി ചെയ്തിടും;­ ഇടയനാ...
Verse 4
എന്നുടെ ജീവിതം ധന്യമാക്കിടും നൻമയും കരുണയും പിൻതുടർന്നിടും മന്നിലെൻ നാളുകൾ സന്നിധിയിലായിടും വിണ്ണിലെൻ നാഥനോടൊത്തു വാണിടും;­ ഇടയനാ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?