LyricFront

Idharayilenne ithramel snehippan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇദ്ധരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻ എന്തുള്ളു ഞാനപ്പനേ! - നിന്റെ ഉദ്ധാരണത്തെ ഞാൻ ഓർത്തു ദിനം പ്രതി സന്തോഷിക്കുന്നത്യന്തം
Verse 2
പുത്രന്റെ സ്നേഹത്തെ ക്രൂശിൻമേൽ കാണുമ്പോൾ ശത്രുഭയം തീരുന്നു - എന്നെ മിത്രമാക്കിടുവാൻ കാണിച്ച നിൻ കൃപ എത്ര മനോഹരമേ! Verse 3: ശത്രുവാമെന്നെ നിൻ പുത്രനാക്കിടുവാൻ പുത്രനെ തന്നല്ലോ നീ - ദേവാ ഇത്ര മഹാസ്നേഹം ഇദ്ധരയിലൊരു മർത്യനുമില്ല ദൃഢം Verse 4: നീചനരനാമീയേഴയെ സ്നേഹിച്ചീ നീചലോകത്തിൽ വന്നു - യേശു നീച മരണം മരിപ്പതിന്നായ് തന്നെ നീചന്മാർക്കേൽപ്പിച്ചല്ലോ Verse 5: കൂട്ടം വെറുത്തു കുലവും വെറുത്തെന്നെ കൂട്ടുകാരും വെറുത്തു - എന്നാൽ കൂട്ടായിത്തീർന്നെന്റെ സ്വർഗ്ഗീയ സ്നേഹിതൻ കഷ്ടകാലത്തും വിടാ Verse 6: മാതാപിതാക്കന്മാരെന്നെ വെടിഞ്ഞാലും സന്താപമില്ലെനിക്കു - എന്റെ മാതാപിതാവെക്കാൾ അൻപു തിങ്ങിടുന്നോരേശുവുണ്ട് എനിക്കു Verse 7: മുൻപിലും പിൻപിലും കാവലായ് നിന്നു നീ മുൻപിൽ നടക്കേണമേ - നിന്റെ ഇമ്പമുള്ള രാജ്യേ വന്നു ചേരും വരെ അൻപൊടു കാക്കേണമേ Verse 8: എന്തതിശയമേ ദൈവത്തിൻ : എന്ന രീതി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?