LyricFront

Ie dharithriyil enne paripalipan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഈ ധരിത്രിയിൽ എന്നെ പരിപാലിപ്പാൻ പരൻ അരികിലുണ്ടെന്നും പിരിഞ്ഞിടാതെ
Verse 2
എൻ ബലവുമവലബവും താൻ സങ്കേതവുമെന്റെ കോട്ടയുമേ ആകയാൽ ഞാൻ ധൈര്യമോടെ ഹാ എന്നും പാർക്കുന്നവൻ മറവിൽ
Verse 3
താവക പാലനമീയുലകിൽ രാവിലും പകലിലും നൽകിയെന്നെ കാവൽ ചെയ്തു കാക്കും മരു- പ്രവാസം തീരുന്നതുവരെയും
Verse 4
തന്നിടുമഖിലവുമെന്നിടയൻ അന്നന്നുവേണ്ടതെന്തെന്നറിഞ്ഞ് സാന്ത്വനപ്രദായകമാം തൻതൂമൊഴിയെൻ വിനയകറ്റും
Verse 5
ക്രൂശിലോളമെന്നെ സ്നേഹിച്ചതാൽ നിത്യതയിൽ ചെന്നു ചേരുവോളം തന്റെ സ്നേഹമെന്നിലെന്നും കുറഞ്ഞിടാതെ തുടർന്നിടുമേ
Verse 6
ദൈവീക ചിന്തകളാലെ ഹ്യതി മോദമിയന്നു നിരാമയനായ് ഹല്ലേലുയ്യ പാടി നിത്യം പ്രത്യാശയോടെ വസിച്ചിടും ഞാൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?