Verse 1ഈ ഗേഹം വിട്ടുപോകിലും
ഈ ദേഹം കെട്ടുപോകിലും
Verse 2കർത്തൻ കാഹളനാദത്തിൽ
ഒത്തു ചേർന്നിടും നാമിനി
Verse 3വിൺഗേഹം പൂകിടുമന്നു
വിൺദേഹം ഏകിടുമന്നു കർത്തൻ..
Verse 4കൂട്ടുകാർ പിരിഞ്ഞിടും
വീട്ടുകാർ കരഞ്ഞിടും കർത്തൻ..
Verse 5വേണ്ട ദുഃഖം തെല്ലുമേ
ഉണ്ടു പ്രത്യാശയിൻ ദിനം കർത്തൻ..
Verse 6കഷ്ടം ദുഃഖം മരണവും
മാറിപോയിടുമന്ന് കർത്തൻ..
Verse 7കോടാകോടി ശുദ്ധരായി
പ്രിയൻകൂടെ വാഴുവാൻ കർത്തൻ..