LyricFront

Ie manshareeram maridum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഈ മൺശരീരം മാറിടും വിൺശരീരം പ്രാപിക്കും ഇക്കരെ നിന്ന് അക്കരെ എത്തും(2) ഈ മണ്ണു മണ്ണിൽ ചേർന്നിടും നാളെ ആരുപോകുമോ ആരറിഞ്ഞു ഒരുങ്ങി നിൽക്കുകാ എപ്പോഴും യാത്രക്കായ് നാം ഒരുങ്ങുകാ(2)
Verse 2
നശ്വരമാണീലോകം കത്തി എരിഞ്ഞീടുമേ വെന്തുരുകും ഭൂമിമൊത്തമായ്(2) ഈ ഭൂവിൽ നാം നേടിയതെല്ലാം പട്ടു പോയീടുമേ സ്വന്തമല്ല കൂടെവരില്ല ഈ യാത്രയിൽ കൂട്ടിനായ് ആരുംവരില്ല(2)
Verse 3
തന്നെതാൻ ത്യജിക്കുക വേഗം ക്രൂശെടുക്കുക യേശുവേ പിൻഗമിക്കുക(2) ലക്ഷ്യം തെറ്റിടാതെ നാം വേഗം എത്തിച്ചേർന്നിടും ആശിച്ച തുറമുഖത്തു നാം സന്തോഷമായ് പാടിടും വിശുദ്ധർകൂട്ടത്തിൽ(2)
Verse 4
ഭൂമി ഇളകിമാറിടും ആകാശം മാഞ്ഞുപോയിടും ഇളകാത്തരാജ്യം പ്രാപിച്ചീടും ഞാൻ(2) ഭക്തിയോടെ ജീവിച്ച് ദൈവത്തെ സേവിച്ചിടാം ദഹിപ്പിക്കും അഗ്നി അല്ലയോ വാക്കു മാറാത്ത ദൈവമല്ലയോ(2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?