LyricFront

Ie marthyamathe amarathvamathe

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഈ മർത്യമത് അമരത്വമത് ധരിച്ചീടുമതിവേഗത്തിൽ കാന്തൻ രൂപം ധരിക്കും നാം വേഗം പ്രാണപ്രീയനോടൊത്തു നാം വാഴും നൊടി നേരമതിൽ തീരും ക്ലേശമെല്ലാം; നിത്യ തേജസ്സിൽ നാം ലയിക്കും(2)
Verse 2
ഈ മൺകൂടാരം അഴിയും ഒരു നാൾ സ്വർഗ്ഗീയ പാർപ്പിടം ധരിക്കും കർത്തൻ തേജസ്സിൽ വെളിപ്പെടും ദിനത്തിൽ തേജോരൂപത്തിൻ പ്രതിബിംബമായി നീങ്ങും മൂടുപടം മുഖം തേജസ്സിനാൽ; കാന്തൻ രൂപമതായ് മാറിടും(2)
Verse 3
ദ്രവത്വം വിതയ്ക്കും അദ്രവത്വം കൊയ്യും പ്രാകൃതം ആത്മാവിൽ ഉയിർക്കും സൂര്യ ചന്ദ്രന്മാർ തേജസ്സിൽ ഭേദം അതുപോലവർ തങ്ങൾ തൻ നിരയിൽ പ്രതിഫലം വാങ്ങിടും തങ്കത്തെരുവീഥിയിൽ; കർത്തൻ മാർവ്വിടത്തിൽ ചാരിടും(2)
Verse 4
മരണം നീങ്ങിടും ജയം വന്നീടും നാൾ മുഴങ്ങും ജയ ഘോഷം വാനിൽ ഹേ! മരണമേ നിൻ ജയമെവിടെ? നിന്റെ വിഷമുള്ളിൻ ശക്തിയുമെവിടെ? ദൈവ കുഞ്ഞാടവൻ തകർത്തു ക്രൂശിന്മേൽ; നിന്റെ വാഴ്ചകളെ നിത്യമായ്(2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?