LyricFront

Ie parijanjaanam aashcharya

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഈ പരിജ്ഞാനം ആശ്ചര്യദായകമേ അറിയുന്നു ശോധന ചെയ്തെന്നെ നാഥൻ
Verse 2
ഇരിക്കുന്നതും ഞാനെഴുന്നേൽക്കുന്നതും കർത്താവു കാണുന്നു ഗ്രഹിക്കുന്നു കർത്തനെൻ ഹൃദയനിരൂപണം-ഓ-ഓ ദൂരത്തുനിന്നു തന്നെയിതത്ഭുതം
Verse 3
സ്വർഗ്ഗീയതാതാ നിൻ ആത്മാവെ വിട്ടു ഞാൻ എവിടെപ്പോയ് മറഞ്ഞിടും പാതാളദേശവും നിൻ മുമ്പിൽ നഗ്നം-ഓ-ഓ സ്വർഗ്ഗേ ഗമിക്കുകിൽ അവിടുണ്ടു നാഥൻ
Verse 4
തിരമാലകളെ തരണം ചെയ്താശു പറന്നു ഞാൻ സമുദ്രത്തിൻ അറ്റത്തു പാർക്കുകിലവിടുണ്ടു നാഥൻ-ഓ-ഓ ഇരുളിലൊളിച്ചു മറവാനസാധ്യം
Verse 5
അന്തരംഗങ്ങൾ അഖിലം നിൻ കൈതാൻ സൃഷ്ടിച്ചതും നാഥാ എൻ മാതൃജഡരക്തത്താലെന്നെ മെടഞ്ഞവൻ-ഓ-ഓ അത്ഭുതകരനാം സ്രഷ്ടാവേ സ്തോത്രം
Verse 6
നിയമിപ്പിക്കപ്പെട്ട നാളുകൾക്കെല്ലാം മുന്നമേ നീ നാഥാ എൻകാര്യമൊക്കെയും നിൻ പുസ്തകത്തിൽ-ഓ-ഓ എഴുതിയിരുന്നു ഹാ വിസ്മയം താൻ
Verse 7
ഇപ്പോൾ യഹോവേ വ്യസനത്തിൻ മാർഗങ്ങൾ അടിയന്നുണ്ടെന്നാകിൽ അവയൊക്കെ നീക്കി ശാശ്വതമാർഗ്ഗത്തിൽ-ഓ-ഓ നടത്തണം നാഥാ നിനക്കു മഹത്വം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?