LyricFront

Ie thottathil parishudhanunde

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഈ തോട്ടത്തിൽ പരിശുദ്ധനുണ്ട് നിശ്ചയമായും തൻ കാലൊച്ച ഞാൻ കേൾക്കുന്നുണ്ടെൻ കാതുകളിലായ് തൻ സൗരഭ്യം പരക്കുന്നുണ്ടീ അന്തരീക്ഷത്തിൽ തിരുസൗന്ദര്യം ഞാൻ ദർശിക്കുന്നെൻ കണ്ണുകളാലെ-ആത്മ
Verse 2
കൃപയുടെ ഉറവിടമേ, കൃപയുടെ ഉടയവനെ(2) കൃപ വേണം അപ്പാ കൃപ വേണം അപ്പാ കൃപ വേണം അപ്പാ ഈ മക്കൾക്ക് (പുത്രന്)
Verse 3
രണ്ടുപേരെൻ നാമത്തിൽ കൂടുന്നിടത്തെല്ലാം എൻ സാന്നിദ്ധ്യം വരുമെന്നവൻ ചൊന്നതല്ലയോ-അന്നു (2) ഹാ സന്തോഷം നിറയുന്നുണ്ടെൻ അന്തരംഗത്തിൽ തിരു സാന്നിദ്ധ്യം മനോഹരം മനോഹരം തന്നെ
Verse 4
അന്ധകാരം മാറുന്നു വെളിച്ചം വീശുന്നു ദുഷ്ടനുകം പുഷ്ടിയാൽ തകർന്നു പോകുന്നു കൃപ കൃപ കൃപ എന്നാർത്തു ചൊല്ലാമേ പർവ്വതങ്ങൾ കാൽക്കീഴെ സമഭൂമി ആകുന്നു
Verse 5
ദീനസ്വരം മാറുന്നു നവ ഗാനം കേൾക്കുന്നു നിൻ ജനം തന്നിൽ ആനന്ദിച്ചു നൃത്തം ചെയ്യുന്നു ഹാ സന്തോഷം നിറയുന്നുണ്ടെൻ അന്തരംഗത്തിൽ തിരു സാന്നിദ്ധ്യം മനോഹരം മനോഹരം തന്നെ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?