ഈ വഴിയാണോ നാഥാ നീ നടന്നുപോയത്
ഈ കുരിശാണോ നാഥാ നീ തോളിൽ ഏറ്റത്
ഇവിടെയാണോ നാഥാ നീ തളർന്നുവീണത്
ഇവിടെയാണോ പ്രിയനേ... നീ പിടഞ്ഞുമരിച്ചത്
Verse 2
എനിയ്ക്കായ് അല്ലോ നാഥാ നീ അടി ഇടി ഏറ്റത്
എന്റെ പാപശിക്ഷയെല്ലാം നീ സഹിച്ചത്
എന്റെ കുറ്റം ഏറ്റെടുത്ത നീ എന്നെ രക്ഷിച്ചു
ശിക്ഷയെല്ലാം നീ സഹിച്ചു എന്നെ വീണ്ടെടുത്തു
കൂട്ടംവിട്ടോരാടിനെപ്പോൽ ഏകനായ് എന്നെ
തേടിവന്നൂ തോളിലേറ്റി എന്നേ ചേർത്തണച്ചു (ഈ വഴി)
Verse 3
ദാഹം തീർപ്പാൻ അൽപ്പവെള്ളം എങ്കിലും ഓർത്തുനീ
കൂർത്തുമൂർത്ത കുന്തമുനയാൽ കുത്തി ക്രൂരമായ്
ഉഴവുചാൽപോൽ കീറി ഉഴുതാ പൊൻ ശരീരത്തെ
മറവുചെയ്തിട്ടും മൂന്നാംനാളിൽ എനിയ്ക്കായ് ഉയിർത്തതാൽ
എന്നെ ചേർപ്പാൻ വാനവിരവിൽ മടങ്ങി വന്നീടും
യേശുവിനായ്മാത്രമീപാരിൽ എരിഞ്ഞു തീർന്നീടും (ഈ വഴി)
eniykkaay allo naathaa nee adi idi etthe
ente papashikshayellaam nee sahichathe
ente kuttam ettedutha nee enne rakshichu
shikshayellaam nee sahichu enne veendeduthu
koottam vittoradineppol ekanaay enne
thedivanno tholiletti enne cherthanachu;- iee vazhi