LyricFront

Ieshaneyen yeshunadha sthothram

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഈശനെയെൻ യേശുനാഥാ സ്തോത്രമെന്നേക്കും സർവ്വ ക്ലേശവും ക്രൂശിൽവഹിച്ച നായകാ വന്ദേ
Verse 2
വാഞ്ചിക്കുന്നെൻ അന്തരംഗം നിന്നെയെപ്പോഴും ഇപ്ര- പഞ്ച-സന്തോഷങ്ങളിൽ സംതൃപ്തിയില്ല മേ
Verse 3
ഭൂതലത്തിലാശ്രയം നീ മാത്രമെനിക്കു-ദിവ്യ മോദമുള്ളിൽ തന്നു നിത്യം കാവൽ ചെയ്യുന്നു
Verse 4
രോഗ-ശോകങ്ങൾ സമസ്തം നീക്കിയാരോഗ്യം സ്നേഹ- സാഗരം കനിഞ്ഞെനിക്കു നല്കീടുന്നതാൽ
Verse 5
രാത്രിയെൻ കിടക്കയിൽ ക്രിസ്തേശു നാഥനേ-നിന്നെ കീർത്തനങ്ങൾ പാടി വാഴ്ത്തി വന്ദിച്ചീടും ഞാൻ
Verse 6
സർവ്വവും സമോദമർപ്പിക്കുന്നു ഞാനിപ്പോൾ എന്റെ സർവ്വവുമാം വല്ലഭാ നിൻ സന്നിധാനത്തിൽ
Verse 7
സ്വർഗ്ഗ ഭാഗ്യം എത്ര യോഗ്യം - എന്ന രീതി രോഗികൾക്കു നല്ല വൈദ്യൻ - എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?