LyricFront

Ihathile durithangal therarai nam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം പരത്തിലേക്കുയരും നാൾ വരുമല്ലോ വിശുദ്ധന്മാരുയിർക്കും പറന്നുയരും വേഗം വന്നിടും കാന്തന്റെ മുഖം കാണ്മാൻ
Verse 2
വാനസേനയുമായ് വരും പ്രിയൻ വാനമേഘേ വരുമല്ലോ വരവേറ്റം സമീപമായ് ഒരുങ്ങുക സഹജരേ സ്വർഗ്ഗീയ മണാളനെ എതിരേൽപ്പാൻ
Verse 3
അവർ തന്റെ ജനം താൻ അവരോടുകൂടെ വസിക്കും കണ്ണീരെല്ലാം തുടച്ചിടും നാൾ മൃത്യുവും ദുഃഖവും മുറവിളിയും നിന്ദ കഷ്ടതയുമിനി തീണ്ടുകില്ല Verse 4: കൊടുങ്കാറ്റലറിവന്നു കടലിളകീടിലും കടലലകളിലെന്നെ കൈവിടാത്തവൻ കരം തന്നു കാത്തു സൂക്ഷിച്ചരുമയായി തന്റെ വരവിൻ പ്രത്യാശയോടെ നടത്തിടുമേ Verse 5: തൻ കൃപകളെന്നുമോർത്തു പാടിടും ഞാൻ തന്റെ മുഖശോഭ നോക്കി ഓടിടും ഞാൻ പെറ്റ തള്ള തൻകുഞ്ഞിനെ മറന്നിടിലും എന്നെ മറക്കാത്ത മന്നവൻ മാറാത്തവൻ Verse 6: രാപ്പകലും ഒന്നായ് വന്നിടുമേ നാം രാത്രി വരും മുമ്പെ വേല തീർത്തീടുക രാത്രി നമ്മെ വിഴുങ്ങുവാനടുത്തിടുമ്പോൾ വാനിൽ നീതിസൂര്യൻ നമുക്കായുദിച്ചീടുമേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?