LyricFront

Immanuvelen chareyundallo

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇമ്മാനുവേലെൻ ചാരെയുണ്ടല്ലോ എന്റെ ആത്മബലം അവനല്ലയോ (2) തായ് മറന്നാലും തളരുകില്ല തനിച്ചായെന്നാലും തകരുകില്ല (2)
Verse 2
ch: ഇല്ലില്ല... ഭയം തെല്ലുമേ അല്ലലെല്ലാം അവനകറ്റും നല്ലനാഥന് നന്ദിയോടെ ഹല്ലേല്ലുയ്യാ പാടിടും ഞാൻ (2)
Verse 3
ഘോരമരുവിലെൻ അഭയമവൻ ചാരുവാനവൻ മാർവ്വിടവും (2) തിരുക്കരങ്ങളിൽ വഹിച്ചിടുന്ന താതൻ സ്നേഹമവർണ്ണനീയം (2) ...ഇല്ലില്ല
Verse 4
വൻമതിലുകൾ ഉയർന്നിടുമ്പോൾ വിൺബലമവൻപകർന്നിടുമേ (2) പ്രതിയോഗിയെതിർവരുമ്പോൾ അധികാരത്തോടമർത്തീടുമേ (2)...ഇല്ലില്ല
Verse 5
മൃത്യുവിൻ നിഴൽ താഴ്വ‌രയിൽ അത്യുന്നതനാം പ്രിയനൊപ്പമായ് (2) ബാബേലഗ്നിയിൻ ചൂളയതിൽ ആത്മബലത്താൽ ഞാൻ നടന്നീടുമേ(2) ..ഇല്ലില്ല
Verse 6
പാരിൻ നാൾകളിൽ പതറിടാതെ പരൻ വിളിക്കുമാനാൾവരേയും (2) മഹാപ്രതിഫലം പ്രാപിക്കുവാൻ നല്ലഭടനായ് ഞാൻ അടരാടുമേ (2) ...ഇല്ലില്ല
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?