LyricFront

Inimel enikkillor bhayam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇനിമേൽ എനിക്കില്ലോർഭയം വിശ്വാസക്കപ്പലിൽ കാറ്റുകളടിച്ചാൽ തിരകൾ മേൽ അലഞ്ഞാൽ നാശത്തിൻ പാറമേൽ തട്ടിയിട്ടുടയാതെ യേശു എൻ പ്രിയനെ കാണുമേ ഞാൻ കാണുമേ ഞാൻ കാണുമേ ഞാൻ സ്വർഗ്ഗ സീയോൻ പുരി അവിടെയെത്തി യേശു എൻ പ്രിയനെ കാണുമേ ഞാൻ
Verse 2
ഉണ്ടൊരു തിരശീല എന്റെ മുമ്പിൽ അതിവിശുദ്ധസ്ഥലം അവിടെയത്രേ എനിക്കു വേണ്ടിവന്നു മരിച്ചപ്രിയൻ എനിക്കൊരു പാർപ്പിടം ഒരുക്കാൻ പോയി പരിശുദ്ധനേ പരിശുദ്ധനേ എനിക്കുവേണ്ടി വന്നു മരിച്ച പ്രിയൻ എനിക്കൊരു പാർപ്പിടും ഒരുക്കാൻ പോയി
Verse 3
ശോധന വളരെയുണ്ടെനിക്കു നാഥാപരി- ശോധന നാൾക്കുനാൾ പുതുക്കുന്നപ്പാ പാർസിദേശ പ്രഭു തടസ്സം ചെയ്വാൻ ഒരു നിമിഷം വിടാതെ അങ്ങണയുന്നഹോ! പോക സാത്താൻ പോക സാത്താൻ ഇരുട്ടിന്റെ ദേവൻ നീ പൊയ്ക്കൊൾക സർവ്വശക്തൻ പൈതൽ ഉരച്ചിടുന്നു
Verse 4
ലോകം തരും സുഖം എനിക്കു വേണ്ടാ കേമന്മാർ ലിസ്റ്റിൽ എൻ പേരും വേണ്ടാ യേശുവിനെ പ്രതി സങ്കടങ്ങൽ ബഹു നിന്ദകൾ സഹിക്കുന്ന ജീവൻ മതി കരുണയുള്ളോൻ കരുണയുള്ളോൻ അക്കരെ നിന്നെന്നെ വിളിച്ചിടുന്ന പരമവിളിയോർത്തിന്നോടുന്നു ഞാൻ
Verse 5
അക്കരെക്കയറിയ വിശുദ്ധന്മാരായ് കാണുന്നു ഞാനൊരു വലിയ സംഘം ക്രൂശിന്റെ താഴ്വരയതിൽ നടന്നു മഹാ ഭാരം പ്രയസങ്ങൾ അവർ സഹിച്ചു പരിശുദ്ധനേ പരിശുദ്ധനേ ക്രൂശിന്റെ പാതയിൽ അഗതി നിന്നെ പിന്തുടർന്നീടുവാൻ മടിക്കുന്നില്ല
Verse 6
ഞാനിവിടെയല്പം താമസിക്കും അവനുവേണ്ടി പല വേലചെയ്വാൻ ദൈവമേ ആയിരമായിരങ്ങൾ അങ്ങേ മറന്നിങ്ങു വസിച്ചിടുന്നേ ആയിരങ്ങൾ പതിനായിരങ്ങൾ അങ്ങേ മറന്നിങ്ങു വസിച്ചിടുമ്പോൾ ഞാനിവിടെങ്ങനെ വിശ്രമിക്കും
Verse 7
ദൈവമേ തിരു മുഖ ശോഭയെന്റെ ദേഹം ദേഹി ആത്മ ജീവനായാൽ ഭീതിയില്ലെനിക്കൊരു മടിയുമില്ല പരമരജാവിന്റെ വേല ചെയ്വാൻ ഞാനിനിമേൽ ഞാനിനിമേൽ യേശുരാജാവിന്റെ എഴുന്നെള്ളത്തിൽ ദൂതുകളറിയിച്ചു നടന്നു കൊള്ളും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?