LyricFront

Iniyum krupa ozhuki varum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇനിയും കൃപ ഒഴുകി വരും ഈ വീഥിയിൽ യേശു വരും ഇരുകണ്ണാൽ നാം കാണും ഒരു വീട്ടിൽ നാം ചേരും
Verse 2
മിഴി നീരും കനവുകളും പനിനീരിൽ മലരാകും മിഴിപൂട്ടിയ സോദരങ്ങൾ ചിരിതുകി ഉയിർ കൊള്ളും മരുഭൂവിൽ പൂക്കൾ പൂത്തുലയും ഇളംതെന്നൽ മേഞ്ഞുവരും ഇനിയും
Verse 3
അലതല്ലും വാരിധിയിൽ തിരമുറിയും വഴിതെളിയും അകതാരിൽ വേദനകൾ മഴവില്ലായ് വിടപാറും അഴലില്ലാതായിരം വത്സരങ്ങൾ പറുദീസയിൽ നാം വാഴും ഇനിയും
Verse 4
വിലയേറിയ ജീവിതങ്ങൾ വിടപറയും വേളകളിൽ വഴിപിരിയാതോർമ്മകളിൽ വിരഹത്താൽ ഉരുകുമ്പോൾ വിലപിക്കും മാനസം തഴുകുമവൻ വഴിയരുകിൽ കൂടെ വരും ഇനിയും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?