LyricFront

Innalakalinenne nadathiya

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇന്നെലകളിലെന്നെ നടത്തിയ ദൈവം ഇന്നോളം കരുതിയ താതൻ തൻ സ്നേഹം ഇനിയും നടത്തുവാൻ മതിയായതാൽ ഇഹത്തിലാധികൾക്കിടയില്ലഹോ(2)
Verse 2
കരുതുന്നവൻ എന്നെ കാക്കുന്നവൻ കരുമനയിലും എന്നെ പുലർത്തുന്നവൻ കരം പിടിക്കുന്നവൻ കൂടെയുള്ളതാൽ കലങ്ങുകയില്ല കൃപ അനുഭവിക്കാം
Verse 3
ഇടറിപ്പോയാലും ഈ ഇരുൾ വഴിയിൽ ഇനിയും നടത്തിടും എൻ പ്രിയ ഇടയൻ ഇല്ലായ്മകൾ ഈശനിൽ അർപ്പിക്കിൽ ഇരട്ടി ബലമവൻ ഏകും നിശ്ചയം
Verse 4
പരാ നിൻ സന്നിധൗ നിന്നിടും ഞാനെന്നും പൂർണ്ണമല്ലാത്ത എൻ പണിയാലല്ല പാപി എനിക്കായ് ചൊരിഞ്ഞതാം നിണത്തിൻ പാവന ശക്തിയിൻ യോഗ്യതയിൽ
Verse 5
നാളയെ നിനക്കുകിൽ അറിയുന്നില്ല ഞാൻ നീളുമീ ജീവനിൽ നാളുകളെ നാഥനാം തന്നുടെ ജീവനാം വചനം നിർത്തുമീ ഏഴയെ നിർഭയനായ്
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?