LyricFront

Innalekalil ente karam pidichon

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇന്നലെകളിൽ എന്റെ കരം പിടിച്ചോൻ ഇന്നും നടത്തുവാൻ ശക്തനാം ദൈവം(2) ആവശ്യങ്ങളെല്ലാം അറിഞ്ഞിടുന്ന ആശ്രിത വത്സലൻ എന്നേശുവെ(2)
Verse 2
വേദനകൾ പാരിൽ ഏറിടുന്നേ നീറുന്നെൻ മാനസം അനുദിനവും(2) സാന്ത്വനം ഏകുവാൻ എൻ പ്രിയനെ വാനമേഘത്തിൽ നീ എഴുന്നള്ളണെ(2) ഇന്നലെ...
Verse 3
ഉറവുകൾ ഓരോന്നായ് അടഞ്ഞിടുമ്പോൾ വറ്റിപ്പോകാത്ത നദി മുന്നിൽ കാണുന്നേ(2) ഇലവാടി പോകാത്ത വൃക്ഷത്തെപ്പോലെ പരനായ് ഉലകിൽ വളർന്നിടുക(2) ഇന്നലെ...
Verse 4
കടലിന്മേൽ നടകൊണ്ട എന്റെ നാഥാ അഗ്നിയിൽ എനിക്കായ് നീ വെളിപ്പെട്ടല്ലോ(2) നീട്ടണെ കൃപയുടെ കരം ഇന്ന് നിൻ ദാസർ നിന്നിൽ ആനന്ദിപ്പാൻ(2) ഇന്നലെ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?