ഇന്നലെയെക്കാൾ അവൻ ഇന്നും നല്ലവൻ
നാളെയും നടത്താനും മതിയായവൻ(3)
Verse 2
ഇന്നയോളം പോറ്റി പുലർത്തിയവൻ
അവൻ എന്റെ പ്രിയനായകൻ(2)
എന്നെ തൻ കരത്തിൽ വഹിച്ചു കാത്തവൻ
എന്നെ മറക്കാത്ത നല്ല സ്നേഹിതൻ(2)
Verse 3:
എണ്ണമില്ല നന്മകളെ എന്റെമേൽ ചൊരിഞ്ഞവനെ
എങ്ങനെ ഞാൻ നിന്നെ സ്തുതിക്കാതിരുന്നിടും(2)
ആർക്കു രക്ഷിപ്പാനും കഴിയാത്ത പാപത്തിൻ
കുഴിയിൽ നിന്ന് എന്നെ നീ വീണ്ടെടുത്തു(2)
Verse 4
എൻ പ്രിയ സ്നേഹിതരോ ഓടി അകന്നു മാറി
പരിഹാസം ചൊല്ലി എന്റെ ദുഃഖ വേളയിൽ(2)
ഉറപ്പുള്ള പാറയിൽ എന്നെ നിറുത്തിയവൻ
പരിശുദ്ധനാണവൻ യേശു പരൻ(2)