LyricFront

Innayolam enne nadathi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇന്നയോളം എന്നെ നടത്തി ഇന്നയോളം എന്നെ പുലർത്തി എന്റെ യേശു എത്ര നല്ലവൻ അവൻ എന്നെന്നും മതിയായവൻ
Verse 2
എന്റെ പാപ ഭാരമെല്ലാം തന്റെ ചുമലിൽ ഏറ്റുകൊണ്ട് എനിക്കായ് കുരിശിൽ മരിച്ചു എന്റെ യേശു എത്ര നല്ലവൻ
Verse 3
എന്റെ ആവശ്യങ്ങളറിഞ്ഞ് ആകാശത്തിൻ കിളിവാതിൽ തുറന്ന് എല്ലാം സമൃദ്ധിയായ് നൽകിടുന്ന എന്റെ യേശു എത്ര നല്ലവൻ
Verse 4
രോഗ ശയ്യയിലെനിക്കു വൈദ്യൻ ശോക വേളയിലാശ്വാസകൻ കൊടും വെയിലതിൽ തണലുമവൻ എന്റെ യേശു എത്ര വല്ലഭൻ:-
Verse 5
മനോഭാരത്താലലഞ്ഞ് മനോവേദനയാൽ നിറഞ്ഞ് മനമുരുകി ഞാൻ കരഞ്ഞിടുമ്പോൾ എന്റെ യേശു എത്ര നല്ലവൻ:-
Verse 6
ഒരുനാളും കൈവിടില്ല ഒരുനാളും ഉപേക്ഷിക്കില്ല ഒരു നാളും മറക്കുകില്ല എന്റെ യേശു എത്ര വിശ്വസ്തൻ
Verse 7
എന്റെ യേശു വന്നിടുമ്പോൾ തിരുമാർവ്വോടണഞ്ഞിടും ഞാൻ പോയപോൽ താൻ വേഗം വരും എന്റെ യേശു എത്ര നല്ലവൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?