LyricFront

Innolam nadathiya nal vazhikalorthu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇന്നോളം നടത്തിയ നൽ വഴികളോർത്തു എന്നാളും സ്തുതിച്ചീടും നല്ലവനെ അങ്ങോളം പുലർത്തിടാൻ മതിയായവൻ എനിക്കെന്നാളും നൽസങ്കേതം ആയവനെ
Verse 2
പാടി പുകഴ്ത്തിടും നിത്യം സ്തുതിച്ചിടും എന്റെ ആയുസിപ്പാരിടത്തിൽ ഉള്ള നാളെല്ലാം നന്ദി എകിടും മഹത്വം നൽകിടും നാഥൻ സ്നേഹമോടുള്ളം കൈയ്യിൽ കാക്കും കൃപക്കായി...
Verse 3
നല്ലതാതാ നീ മക്കൾ ഞങ്ങൾ ക്കായിട്ടെന്നും നല്ല ദാനങ്ങൾ മാത്രം നല്കീടുന്നതിനാൽ പരിശോധനകൾ യോഗ്യരെന്ന് എണ്ണീടുവാൻ താതൻ വലമാർന്നിരിപ്പതിന്നായി കൃപയാൽ (പാടി പുകഴ്ത്തിടും)
Verse 4
സ്നേഹ നാഥാ നീ എൻ വഴികൾ മുന്നറിഞ്ഞു ദുര്ഘടങ്ങളെ നിരപ്പാക്കി മാറ്റിടുന്നതാൽ വരും അനർത്ഥങ്ങളെ തെല്ലും ഞാൻ ഭയപ്പെടില്ല നാഥൻ വലം കരത്താലെ നിത്യം താങ്ങിടുന്നതാൽ (പാടി പുകഴ്ത്തിടും)
Verse 5
ആത്മ ദാതാ നീ ആശ്രയിക്കിൽ ആശ്വാസകൻ ആകുലതയിൽ എകിടും നൽ പോംവഴികളെ എന്റെ താഴ്ചയിൽ എനിക്കേറ്റം കരുത്തു നൽകി എന്റെ വീഴ്ചകൾ ക്ഷമിച്ചു തന്നോരന്പിന് ദൈവം നീ (പാടി പുകഴ്ത്തിടും)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?