LyricFront

Innu pakal muzhuvan karuna

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇന്നു പകൽ മുഴുവൻ കരുണയോടെന്നെ സൂക്ഷിച്ചവനേ! നന്ദിയോടെ തിരുനാമത്തിന്നു സദാ വന്ദനം ചെയ്തിടുന്നേൻ
Verse 2
അന്നവസ്ത്രാദികളും സുഖം ബലമെന്നിവകൾ സമസ്തം തന്നടിയാനെ നിത്യം പോറ്റിടുന്ന ഉന്നതൻ നീ പരനേ
Verse 3
മന്നിടം തന്നിലിന്നും പലജനം ഖിന്നരായ് മേവിടുമ്പോൾ നിന്നടിയാനു സുഖം തന്ന കൃപ വന്ദനീയം പരനേ
Verse 4
തെറ്റു കുറ്റങ്ങളെന്നിൽ വന്നതളവറ്റ നിന്റെ കൃപയാൽ മുറ്റും ക്ഷമിക്കണമേ അടിയാനെ ഉറ്റു സ്നേഹിപ്പവനേ
Verse 5
എൻ കരുണേശനുടെ ബലമെഴും തങ്കനാമമെനിക്കു സങ്കേതപട്ടണമാം അതിലഹം ശങ്കയെന്യേ വസിക്കും
Verse 6
വല്ലഭൻ നീയുറങ്ങാതെ നിന്നെന്നെ നല്ലപോൽ കാത്തിടുമ്പോൾ ഇല്ലരിപുഗണങ്ങൾക്കധികാരമല്ലൽ പെടുത്തിടുവാൻ
Verse 7
ശാന്തതയോടു കർത്താ തിരുമുമ്പിൽ ചന്തമായ് ഇന്നുറങ്ങി സന്തോഷമോടുണരേണം ഞാൻ തിരു കാന്തി കണ്ടുല്ലസിപ്പാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?