LyricFront

Innum ravile vannu njan thiru sannidhi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇന്നും രാവിലെ വന്നു ഞാൻ തിരുസന്നിധി തന്നിൽ നായകാ! എന്നും നീ തന്നേ­യെന്നെ കാവൽ ചെയ്യുന്ന വൻ പരിപാലകൻ!
Verse 2
പോയ രാത്രിയിൽ ഞാൻ സമാധാനത്തോടുറങ്ങുവാൻ നിൻകൃപ നായകാ! നീ ചൊരിഞ്ഞതാൽ സ്തുതിഗാനങ്ങൾ പാടിടുന്നിതാ!
Verse 3
രാവകന്നൊളി വീശി ഭൂതലം ശോഭിതമായിടുന്നിതാ! മാമകാന്ധത മാറുവാൻ തവ കാന്തി വന്നതോർക്കുന്നിതാ
Verse 4
ഇന്നലേമിന്നുമെന്നും നീയെനിക്കന്യനല്ലതു മൂലമായ്‌ മുന്നിലായ്‌ നിന്നെ കാണുന്നെത്രയോ ധന്യമായ്‌ മമ ജീവിതം!
Verse 5
വന്നിടും പുലർകാലമൊന്നിനിയെന്നു കാത്തിരിക്കുന്നു ഞാൻ മന്നിടം തവ പൊന്മുഖം മൂലം മിന്നിടും നീതി­സൂ­ര്യനേ!
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?