LyricFront

Irikkuvaanoridavum kaanunnilla

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇരിക്കുവാനൊരിടവും കാണുന്നില്ല എന്റെ കീഴെ വൻ സാഗരജലം മാത്രം തളരുന്നു തളരുന്നു ചിറകുകളും എന്റെ കൂടെ പറന്നവരെയും കാണുന്നില്ല
Verse 2
വർണ്ണ്യമല്ലഹോ നിൻ കൃപയഹോ എന്റെ യേശുവേ ചൊല്ലിടുവാനായ് ചിന്ത്യമല്ലഹോ നിൻ ദയയഹോ എന്റെ യേശുവേ ചൊല്ലിടുവാനായ്
Verse 3
ആരോ പകരുന്നല്ലോ പുതുശക്തി എന്റെ വിശ്വാസ ചിറകുകളിൽ യേശു പകരുന്നല്ലോ പുതുശക്തി എന്റെ വിശ്വാസ ചിറകുകളിൽ വാദ്ഗത്ത വചനമാം തൂവലുകൾ ഒന്നിനോടൊന്നു വീണ്ടും ചേർന്നിടട്ടെ
Verse 4
ഇരുകരം നീട്ടിയെന്നെ സ്വീകരിപ്പാൻ നാഥൻ മറുകരയിൽ വരുമേ അവിടെ ഞാൻ ചെന്നങ്ങു ചേരുവോളം പറന്നിടും ആത്മാവിൻ പുതുബലത്താൽ
Verse 5
യേശു പകരുന്നല്ലോ പുതുശക്തി എന്റെ വിശ്വാസ ചിറകുകളിൽ തളരില്ല തളരില്ല ചിറകുകളും കൂടെപ്പറക്കുവാൻ യേശുവുണ്ട്
Verse 6
ഇരിക്കുവാനൊരിടവും വേണ്ടെനിക്കിനി എന്റെ കീഴെ വൻ ശാശ്വതഭൂജങ്ങളുണ്ട് തളരില്ല തളരില്ല ചിറകുകളും എന്റെ കൂടെപ്പറക്കുവാനെൻ യേശുവുണ്ട്

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?