LyricFront

Irul vazhiyil krupatharuvan varumeshu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇരുൾ വഴിയിൽ കൃപതരുവാൻ വരുമേശു നമുക്കരികിൽ ഇതുപോൽ നല്ലോരാരുമില്ല ഹല്ലെലുയ്യായെന്നാർത്തിടുവിൻ
Verse 2
വരണ്ടഭൂമിയാനന്ദിക്കും ഇരുണ്ടദേശം വെളിച്ചം വീശും പുതുമലർ പൂക്കും ദൈവകൃപയാർക്കും ജയമരുളും വിനയകറ്റും
Verse 3
തളർന്നകൈയ്കൾ ബലപ്പെടുത്താം കുഴഞ്ഞകാലുകൾ ഉറപ്പിക്കാം നാം ഭയമില്ലാതെയിനി മുന്നേറാം സർവ്വവല്ലഭൻ കൂടെയുണ്ടവൻ
Verse 4
കുരുടർ കാണും ചെകിടർ കേൾക്കും മുടന്തർ ചാടും ഊമൻ പാടും ദൈവം നല്ലവൻ എന്നും വല്ലഭൻ അവൻ മതിയേ വ്യഥ അരികിൽ
Verse 5
വിശുദ്ധപാത ജീവപാത അശുദ്ധരതിലേ പോകയില്ല വഴി തെറ്റാതെ ആരും നശിക്കാതെ ദൈവജനങ്ങൾ ചേരും സീയോനിൽ
Verse 6
ആനന്ദഭാരം ശിരസ്സിൽ പേറി ആകുലങ്ങളകന്നു മാറി ആത്മപ്രിയൻകൂടെയെന്നും പിരിയാതെവസിച്ചിടും നാം നിത്യകാലം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?