LyricFront

Ithenthu bhagyam yeshu nathanodu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇതെന്തു ഭാഗ്യമേശുനാഥനോടു ചേർന്നു ഞാനിതാ ഇത്ര ശ്രേഷ്ഠനാഥനെന്റെ മിത്രമായ് ഭവിച്ചു ഹാ!
Verse 2
ഒരിക്കലും പിരിഞ്ഞുപോയിടാത്തൊരുറ്റ സ്നേഹിതൻ ശരിക്കു സൽപ്രബോധനങ്ങൾ തന്നു താങ്ങിടുന്നവൻ തനിക്കു തുല്യനില്ല ഭൂവിൽ അന്യനിത്ര നല്ലവൻ
Verse 3
കരുത്താനാമൻ കരത്തിനാൽ പിടിച്ചിരിക്കയാൽ ഒരുത്തനും പിടിച്ചു വേർപിരിക്കുവാൻ കഴിഞ്ഞിടാ വിരുദ്ധമായ് വരുന്നതൊന്നുമേതുമേ ഭയന്നിടാ
Verse 4
അനാഥനല്ല ഞാനിനിയനുഗ്രഹാവകാശിയായ് അനാദി നിർണ്ണയപ്രകാരമെന്നെയും വിളിക്കയാൽ വിനാശമില്ലെനിക്കിനിഅനാമയം വസിച്ചിടാം
Verse 5
നശിക്കുമീ ധരയ്ക്കുമീതിലുള്ള തൊക്കെയെങ്കിലും നശിക്കയില്ല നാഥനാമവന്റെ വാക്കൊരിക്കലും വസിച്ചിടാമതിൽ രസിച്ചു വിശ്വസിച്ചു നിശ്ചയം
Verse 6
പ്രമോദമെന്നു ഭൂമയർ ഗണിച്ചിടുന്നതൊക്കെയും പ്രമാദമെന്നറിഞ്ഞു ഞാനവന്നടുത്തണഞ്ഞതാൽ പ്രസാദമുള്ളതെന്ത-വന്നതെന്നറിഞ്ഞമർന്നിടാം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?