ഇത്രമാത്രം സ്നേഹം നൽകിടുവാൻ
എന്നിൽ എന്തു നന്മ കണ്ടു നാഥാ
കണ്ടിട്ടും ഞാൻ കാണാതെ പോയി
നിന്റെ സ്നേഹമെന്നെ തേടി എത്തി
Verse 2
യോഗ്യതയില്ല നിൻ നാമം പറയുവാൻ
യോഗ്യനാക്കി എന്നെ തീർത്ത നാഥനേ
എന്തു നൽകും ഞാൻ നിൻ തിരു മുൻപിൽ
ഒന്നുമില്ലാ നാഥാ തന്നീടുവാൻ
Verse 3:
കരുണയിൻ കരമേ സ്നേഹത്തിൻ സാഗരമേ
സാന്ത്വനത്തിന്റെ ഉറവിടമേ
അറിവില്ലായ്മയുടെ അപേക്ഷകളറിഞ്ഞ്
അരികിൽ വന്നീടുന്ന ആത്മനാഥനേ